അസമില്‍ ക്ഷേത്രങ്ങളുടെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് വില്‍ക്കുന്നതിന് നിയന്ത്രണം

അസം: അസം നിയമസഭയില്‍ പുതിയ കന്നുകാലി സംരക്ഷണ ബില്‍ അവതരിപ്പിച്ചു. ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ളതാണ് പുതിയ കന്നുകാലി സംരക്ഷണ ബില്‍. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലും ബീഫ് വില്‍ക്കുന്നതും കശാപ്പും നിരോധിക്കും.

ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ അസമിലെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും.

ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് ദെബാബ്രത സായ്ക്യ രംഗത്തെത്തി. അഞ്ച് കിമി പരിധിയെന്ന നിമം പ്രാവര്‍ത്തികമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും എവിടെയും ക്ഷേത്രം പണികഴിപ്പിക്കാം. ഈ സാഹചര്യത്തില്‍ അതിന് ചുറ്റുമുള്ള കന്നുകാലി വില്‍പന കേന്ദ്രങ്ങള്‍ പൊളിച്ച് മാറ്റേണ്ടി വരുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Top