ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കുന്നതിന് കടുത്ത നിയന്ത്രണം

dileep

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കുന്നതിന് പൊലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

ദിലീപിനെ സന്ദര്‍ശിക്കുന്നതിന് ബന്ധുക്കള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. എന്നാല്‍ ബന്ധുക്കളാരും തന്നെ ഇതുവരെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

രണ്ട് സുഹൃത്തുക്കള്‍ എത്തിയെങ്കിലും ഇവര്‍ക്ക് ദിലീപിനെ സന്ദര്‍ശിക്കുന്നതിന് അനുവാദം ലഭിച്ചില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്.

Top