നിപ ആശങ്ക ഒഴിയുന്നു; കോഴിക്കോട് നിന്ത്രണങ്ങളില്‍ ഇളവ് വന്നേക്കും, തീരുമാനം അവലോകന യോഗത്തില്‍

കോഴിക്കോട്: നിപയുടെ ആശങ്ക അകലുന്ന സാചര്യത്തില്‍ ജില്ലയില്‍ ഏര്‍പെടുത്തിയ നിന്ത്രണങ്ങളില്‍ ഇളവ് വന്നേക്കും. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകാനാണ് സാധ്യത. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പഠനം ഓണ്‍ലൈനാക്കി മാറ്റിയത്. ജില്ലയില്‍ പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ട്.

കോഴിക്കോട് ജില്ലയില്‍ നിപ ആശങ്ക ഒഴിയുകയാണ്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പര്‍ക്ക പട്ടിയില്‍നിന്ന് ഒഴിവാക്കി. ആകെ 373 പേരെയാണ് സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ നിപ നിയന്ത്രണവിധേയമായതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച നിര്‍ണായക യോഗം ഇന്ന് ചേരുന്നത്.

Top