തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/keralapolice/posts/3800149230080538
റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴി വെരിഫൈ ചെയ്ത ശേഷം പേരും ഐ.ഡി നമ്പരും ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിന്റെ വിവരം മെസേജായി ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്പോസ്റ്റില്‍ ഇത് കാണിച്ചാല്‍ സംസ്ഥാനത്തിനുളളിലേക്ക് പ്രവേശിക്കാം.