മോഹന്‍ലാല്‍ ചടങ്ങിനെത്തുന്നത് സാംസ്‌കാരിക പ്രശ്‌നമായി കാണുന്നില്ല; റസൂല്‍ പൂക്കുട്ടി

resul

മോഹന്‍ലാലിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ എന്തുകാണ്ട് ഒപ്പിട്ടില്ല എന്ന് വ്യക്തമാക്കി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യേണ്ടത് മുഖ്യമന്ത്രിയാണെന്ന വാദത്തോട് താന്‍ പൂര്‍ണമായും യോജിക്കുന്നുണ്ട്. എന്നാല്‍ ചടങ്ങില്‍ നിന്ന് ആളുകളോട് മാറി നില്‍ക്കാന്‍ പറയുന്നതിനോട് യോജിക്കാനാവില്ലെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ഒരു സാംസ്‌കാരിക പ്രശ്‌നമായി എനിക്ക് തോന്നുന്നില്ല. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന താരങ്ങളോടും ടെക്‌നീഷ്യന്‍സിനോടും ഡയറക്ടേഴ്‌സിനോടും എഴുത്തുകാരോടും ഗായകരോടുമെല്ലാം ബഹുമാനം ഉണ്ടാകേണ്ടതുണ്ട്. അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിലാണ് ആ താല്‍പ്പര്യം ഉണ്ടാകുക. മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത് ആരായാലും അയാള്‍ സിനിമാ മേഖലയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. സിനിമാ വ്യവസായത്തെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് മുഖ്യധാരാ സിനിമകളാണെന്ന് മനസിലാക്കണമെന്നും റസൂല്‍ പൂക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Top