ചെങ്ങന്നൂര്‍: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ഉജ്ജ്വല വിജയം. 20,956 വോട്ടിനാണ് സജി ചെറിയാന്‍ വിജയിച്ചത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ രണ്ടാം സ്ഥാനത്തും ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിള്ള മൂന്നാം സ്ഥാനത്തുമാണ്. വാശിയേറിയ മത്സരം വോട്ടിങ്ങിലും പ്രകടമായിരുന്നു.
തപാല്‍വോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്. ഇതില്‍ 12 എണ്ണം മാത്രമാണ് തിരിച്ചു വന്നത്. 785 വോട്ടുകള്‍ എത്തിയിരുന്നില്ല.
ലീഡ് നില
സജി ചെറിയാന്‍ : 67,303
(എല്‍.ഡി.എഫ്)
ഡി.വിജയകുമാര്‍ : 46,347
(യു.ഡി.എഫ്)
പി.എസ്.ശ്രീധരന്‍ പിള്ള : 35,270
( ബി.ജെ.പി)