ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുതിക്കുന്നു. ഓഗസ്റ്റിലെ 6.69 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ എത്തിയപ്പോള്‍ 7.34 ശതമാനമായി ഉയര്‍ന്നു.
മുന്‍ വര്‍ഷം ഇതേകാലത്ത് മൂന്നു ശതമാനം മാത്രമായിരുന്നു. പച്ചക്കറി വിലയില്‍ 20.7 ശതമാനത്തിന്റെയും പയര്‍ വര്‍ഗങ്ങളുടെ വിലയില്‍ 14.67 ശതമാനത്തിന്റെയും വര്‍ധനയാണ് സെപ്റ്റംബറില്‍ ഉണ്ടായത്. ഇറച്ചി-മീന്‍ വില 17.60 ശതമാനം ഉയര്‍ന്നു.