ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ആര്‍മി സുബേദാറിന്റെ വീട്ടില്‍ പെണ്‍മക്കള്‍ കൊല്ലപ്പെട്ട നിലയില്‍.
ആര്‍മി സുബേദാര്‍ എല്‍.ബി സിംഗിന്റെ മക്കളായ അന്‍തിമ (17), ആര്‍തി (24) എന്നിവരാണ് മരിച്ചത്.
ലക്‌നൗവിലെ പാരായിലാണ് സംഭവം. മാതാപിതാക്കള്‍ ഡോക്ടറെ കാണാന്‍ പോയ സമയത്താണ് കൊല നടന്നിരിക്കുന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
ഫോറന്‍സിക്ക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷം യോഗി ആദിത്യനാഥ് സര്‍ക്കാരിന് സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.