കാന്‍പുര്‍: റിട്ടയേര്‍ഡ് വ്യോമസേന ഉദ്യോഗസ്ഥന്‍ മകളെ വെടിവച്ച് കൊന്നു. നാട്ടുകാരനായ യുവാവുമായുള്ള മകളുടെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയില്‍ പൊലീസ് അച്ഛനെതിരെ കേസെടുത്തു. സൈനിക് കോളനി താമസക്കാരനായ ഉദയ്വീര്‍ യാദവാണ് മകളെ വെടിവെച്ച് കൊന്നത്. ദുരഭിമാനക്കൊലയാണെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സോണിയും നാട്ടുകാരനായ ഒരു യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ക്ലോസ് റേഞ്ചില്‍ നിന്നാണ് മകളുടെ നേരെ വെടിയുതിര്‍ത്തതെന്ന് പ്രതി സമ്മതിച്ചു.