55 വയസ് പിന്നിട്ടവര്‍ക്ക് ദുബായ് മന്ത്രാലയം റിട്ടയര്‍ ഇന്‍ ദുബായ് എന്ന പേരില്‍ പുതിയ റെസിഡന്റ് വിസ പ്രഖ്യാപിച്ചു. 5 വര്‍ഷത്തേക്കാണ് വിസ പ്രഖ്യാപിച്ചത്. അപേക്ഷകര്‍ക്ക് മാസം 20,000 ദിര്‍ഹം വരുമാനമോ ദശലക്ഷം ദിര്‍ഹം സമ്പാദ്യമോ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ രണ്ട് ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാകണം. ആരോഗ്യ ഇന്‍ഷൂറന്‍സും നിര്‍ബന്ധം. സമ്പാദ്യവും ഭൂസ്വത്തും ചേര്‍ത്താല്‍ രണ്ട് ദശലക്ഷം ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ക്കും റിട്ടയര്‍ ഇന്‍ ദുബായ് വിസക്ക് അപേക്ഷിക്കാം.
www.retireindubai.com എന്ന വെബ്‌സൈറ്റ് വഴി രാജ്യത്തിന് അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും വിസക്കായി അപേക്ഷ നല്‍കാം. അപേക്ഷകനും അവരുടെ ജീവതപങ്കാളിക്കും അഞ്ചുവര്‍ഷത്തെ വിസ ലഭിക്കും. അപേക്ഷിക്കുന്നതിന് മുമ്പേ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം. വിസ അപേക്ഷ നിരസിക്കുന്ന സാഹചര്യത്തില്‍ 30 ദിവസത്തിനകം ഇന്‍ഷൂന്‍സിനായി മുടക്കിയ തുക തിരിച്ചു നല്‍കാന്‍ സംവിധാനുണ്ടാകും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഓണ്‍ലൈന്‍ മുഖേന താനേ പുതുക്കാന്‍ കഴിയുന്നതായിരിക്കും റിട്ടയര്‍മെന്റ് വിസ.