ഗാസിയാബാദ്: മുന്‍ ജഡ്ജി സ്വയം വെടിവെച്ചു മരിച്ചു. വിരമിച്ച അഡീഷണല്‍ ജില്ലാ ജഡ്ജി ദേവ്ദത്ത് ശര്‍മയാണ് (76) മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. ശര്‍മയുടെ ഭാര്യ സത്യവതി കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചിരുന്നു. ഇതിനുശേഷം വിഷാദ രോഗത്തിന് മരുന്നും കഴിച്ചിരുന്നെന്ന് കുടുംബം വ്യക്തമാക്കി.