കൊല്‍ക്കത്ത: കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടതിലൂടെ വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്ന റിട്ട. ജസ്റ്റിസ് കര്‍ണന്‍ പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്ത്. ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി എന്നു പേര് നൽകിയിരിക്കുന്ന പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സ്ത്രീകൾക്ക് മുൻഗണന നൽകി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കർണ്ണൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയടക്കം മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകള്‍ പല തരത്തിലും വിവേചനം നേരിടുന്നതിനാലാണ് അവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിക്ക് അധികാരം കിട്ടിയാല്‍ 2019-20 വര്‍ഷത്തില്‍ ഒരു മുസ്ലീം സ്ത്രീയെ പ്രധാനമന്ത്രിയാക്കുമെന്ന് കര്‍ണ്ണന്‍ പറഞ്ഞു.അതിന് അടുത്ത വര്‍ഷം പിന്നോക്ക ജാതിക്കാരിയേയും അത് കഴിഞ്ഞാല്‍ ഉയര്‍ന്ന ജാതിക്കാരിയായ സ്ത്രീയേയും പ്രധാനമന്ത്രിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.