അടുത്ത കാലത്തായി റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകളുടെ ജനപ്രീതി ഇന്ത്യയിൽ വർധിച്ചുവരികയാണ്. റോയൽ എൻഫീൽഡിന്റെ കുത്തകയായിരുന്ന ഈ ശ്രേണിയിലേക്ക് ജാവ, ബെനലി, ഹോണ്ട എന്നീ ബ്രാൻഡുകളും എത്തിയതോടെ സെഗ്മെന്റ് ഏറെ ശ്രദ്ധനേടുകയും ചെയ്‌തിട്ടുണ്ട്. എന്നിരുന്നാലും വൻതോതിൽ വിൽപ്പനയുള്ള പല ബ്രാൻഡുകളും ഈ നിരയിലേക്ക് കടക്കാൻ ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല.
അതായത് സുസുക്കി, യമഹ, ബജാജ് തുടങ്ങിയവർ. എന്നാൽ യമഹയും ഈ വിഭാഗത്തിലേക്ക് കണ്ണോടിക്കുകയാണ്.ജാപ്പനീസ് ബ്രാൻഡിന് അന്താരാഷ്‌ട്ര വിപണിയിൽ XSR 155 റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളും ഉണ്ട്. YZF R15 V3, MT15 എന്നിവയ്ക്ക് സമാനമായ പ്ലാറ്റ്ഫോമും എഞ്ചിനും അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചിരിക്കുന്നു.അതിനാൽ തന്നെ ഈ മോഡലിനെ ഇന്ത്യയിലേക്കും കൊണ്ടുവരുമെന്ന അഭ്യൂഹങ്ങളും നിലനിന്നു.
XSR 155-ന്റെ അവതരണം യമഹ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിയിൽ ഉയർന്ന വിഭാഗത്തിൽ റെട്രോ മോട്ടോർസൈക്കിൾ നിർമിക്കാൻ കമ്പനി ആഗ്രഹിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഈ മോഡൽ ക്വാർട്ടർ-ലിറ്റർ ക്ലാസ് മോട്ടോർസൈക്കിൾ ശ്രേണിയിലേക്കാകാം എത്തുകയെന്നാണ് സൂചന. എന്നാൽ XSR ബ്രാൻഡിംഗ് സ്വീകരിക്കുകയും ചെയ്‌തേക്കാം. വാസ്തവത്തിൽ 2019-ൽ യമഹ തങ്ങളുടെ ആഗോള ഉൽപന്ന ഉൽപന്നങ്ങളിൽ XSR ലൈനപ്പ് വിപുലീകരിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.