കാബൂളില്‍ നിന്ന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കും: വി മുരളീധരന്‍

കൊച്ചി: കാബൂളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരെ എത്തിക്കാന്‍ ഊര്‍ജിതമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.

തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അഞ്ഞൂറിലേറെ ആളുകള്‍ ഇനിയും കാബൂളില്‍ ഉണ്ടെന്ന് കരുതുന്നു.

വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ സുരക്ഷ പ്രശ്‌നം ഉണ്ട്. ഐ എസില്‍ ചേര്‍ന്ന മലയാളികളെ താലിബാന്‍ മോചിപ്പിച്ചതിനെ കുറിച്ച് വിവരം ഇല്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

 

Top