ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്റെ റോള്‍ ഏറ്റെടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല താന്‍ ഇപ്പോള്‍ എന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ബിസിസിഐ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടാല്‍ പോലും തനിക്കതിനു കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.
ഇപ്പോള്‍ മറ്റൊരു ജോലി കൂടി ഏറ്റെടുക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റിന്റെ ചുമതലയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ല. ഏതെങ്കിലും കാരണവശാല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ സാധിക്കില്ല എന്നായിരിക്കും തന്റെ മറുപടിയെന്നും ഗാംഗുലി പറഞ്ഞു.