കൊച്ചി : ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകപ്പടയ്ക്കു മുന്നില്‍ കളിക്കാനുള്ള ആവേശത്തിലാണ് താനെന്ന് ഇയാന്‍ ഹ്യൂം.
എത്രയും പെട്ടെന്ന് കളിക്കളത്തില്‍ ഇറങ്ങാനാണുള്ള ആവേശത്തിലാണെന്നും, മഞ്ഞക്കുപ്പായത്തില്‍ തിരിച്ചെത്താനായത് വലിയ സന്തോഷം നല്‍കുന്നുവെന്നും താരം പറഞ്ഞു.
ഇടപ്പള്ളി ലുലുമാളില്‍ തുടങ്ങിയ ഫുട്ബോള്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു താരം.
മലയാളികള്‍ നല്കിയ സ്നേഹവും പിന്തുണയും തനിക്ക് ഒരിക്കലും മറക്കാനാവാത്തതാണെന്നും, അതുകൊണ്ട് വീണ്ടും മഞ്ഞക്കുപ്പായത്തില്‍ ബൂട്ട് കെട്ടിയിറങ്ങുന്നത് വലിയ പ്രതീക്ഷയോടെയാണെന്നും താരം വ്യക്തമാക്കി.
ഐഎസ്എല്‍ ആദ്യ സീസണില്‍ കേരളത്തിനായി കളിച്ച് ആരാധകരുടെ മനം കവര്‍ന്ന ഹ്യൂം സീസണില്‍ മികച്ച താരത്തിനുള്ള പുരസ്കാരവും നേടി.
രണ്ടാം സീസണില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കായി കളിച്ച താരം സീസണിലെ ഫിറ്റെസ്റ്റ് പ്ലെയര്‍, ഗോള്‍ഡന്‍ ബൂട്ട് റണ്ണറപ്പ് എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു.
ഹ്യൂം തന്നെയാണ് നിലവില്‍ ഐഎസ്എല്ലിലെ ടോപ്പ് സ്കോറര്‍. മൂന്നു സീസണുകളിലായി 23 ഗോളുകളാണ് താരം ഇതു വരെ നേടിയത്.