ജയ് ശ്രീറാം വിളിയോടെ രാം ലല്ലയുടെ ചിത്രം പങ്കുവെച്ച് രേവതി

യോധ്യയില്‍ പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ ഒട്ടേറെ താരങ്ങളാണ് രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ താരം രേവതിയും രാം ലല്ലയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ജയ് ശ്രീറാം വിളിയോട് കൂടിയാണ് രേവതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ രാം ലല്ലയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. രാം ലല്ലയുടെ മുഖം കാണുമ്പോള്‍ തോന്നുന്ന ആവേശം എന്റെ ഉള്ളില്‍ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

എന്റെ ഉള്ളില്‍ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ നമ്മില്‍ത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവര്‍ക്കും ഇങ്ങനെ വേണം. എന്നാല്‍ ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു. ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ഞങ്ങള്‍ ‘വിശ്വാസികളാണ്’! ജയ് ശ്രീറാം എന്നും രേവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

രേവതിയുടെ ഇന്‍സ്റ്റഗ്രാം പോസറ്റ് ഇങ്ങനെ

മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ! രാം ലല്ലയുടെ മുഖം കാണുമ്പോള്‍ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളില്‍ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളില്‍ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ നമ്മില്‍ത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നു, നമ്മെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നു… മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവര്‍ക്കും ഇങ്ങനെ വേണം. എന്നാല്‍ ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു… ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ഞങ്ങള്‍ ‘വിശ്വാസികളാണ്’! ജയ് ശ്രീറാം

ഇതുവരെയും പരസ്യമായ രാഷ്ട്രീയ നിലപാടുകള്‍ ഒന്നും തന്നെ വ്യക്തമാക്കാത്ത രേവതി 1996 ലെ തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. മദ്രാസ് സൗത്തില്‍ നിന്നും ജനവിധി തേടിയ താരം 42,906 വോട്ടുകളും നേടിയിരുന്നു. .

Top