കൊട്ടക്കമ്പൂര്‍ കയ്യേറ്റം ; റവന്യു- വനം- വൈദ്യുതി മന്ത്രിമാര്‍ ഇടുക്കിയിലേക്ക്

തിരുവനന്തപുരം : കൊട്ടക്കമ്പൂര്‍-കുറിഞ്ഞിമല ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മന്ത്രിതല സംഘം മൂന്നാറിലേക്ക്.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇടുക്കിയിലെ വ്യജ പട്ടയങ്ങളിലെ സിപിഐ വിരുദ്ധ നിലപാടിനെ തുടര്‍ന്നാണ് തീരുമാനം.

മൂന്നാര്‍ കൊട്ടക്കമ്പൂരിലെ കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി.

അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ച് വനം, റവന്യൂ, വൈദ്യുതിമന്ത്രിമാര്‍ പ്രദേശവാസികളുമായി സംസാരിക്കും. വനം വകുപ്പ് വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് കുറിഞ്ഞി സങ്കേതത്തിന്റെ വിജ്ഞാപനമറക്കിയതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബവും കൊട്ടക്കമ്പൂരില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന നിലപാടിലാണ് റവന്യു വകുപ്പ്. ഇതനുസരിച്ച് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ കര്‍ഷകവിരുദ്ധമെന്ന് ആരോപിച്ച് സിപി.എം ഇതിനെ തുറന്ന് എതിര്‍ക്കുകയുമാണ്. കൊട്ടക്കമ്പൂര്‍ ഭൂമി പ്രശ്‌നം നിലനില്‍ക്കുന്നതിനാലാണ് കുറിഞ്ഞിമല സാങ്ച്വറിയുടെ അതിര്‍ത്തി നിര്‍ണയിക്കാത്തതെന്ന ആരോപണവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

Top