തിരുവനന്തപുരം: ലോ അക്കാദമിയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധന. ഭൂമി സംബന്ധമായ പരാതിയില്‍ ഡെപ്യൂട്ടി കളക്ടറും തഹസില്‍ദാറുമാണ് പരിശോധന നടത്തിയത്.
ലോ അക്കാദമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി എസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രിക്ക് വി എസ് കത്ത് നല്‍കി.
കഴിഞ്ഞ ദിവസമാണ് റവന്യൂ വകുപ്പ് മന്ത്രി ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു റവന്യൂ മന്ത്രിയുടെ നിര്‍ദേശം. ഇതിന്റ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കളക്ടറും തഹസില്‍ദാറും ലോ അക്കാദമിയില്‍ പരിശോധന നടത്തുന്നത്.