തിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപ്പാറ വില്ലേജിലെ 4200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് റവന്യു വകുപ്പ്.
ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചു കൊണ്ടു സുപ്രീംകോടതി ഉത്തരവിട്ട് 23 വര്‍ഷത്തിനു ശേഷമാണു റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്തത്.
ഭൂമി ഏറ്റെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ച ശേഷമായിരുന്നു ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായത്. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണു ഭൂമി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതെന്നാണു സൂചന.
ചക്കിട്ടപ്പാറയില്‍ ഏറ്റെടുത്ത 4200 ഏക്കര്‍ ഭൂമി സംസ്ഥാനത്തെ ഭൂ രഹിതര്‍ക്കു ഭൂമി വിതരണം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇത്രയും ഭൂമി ലഭ്യമാകുന്നതോടെ പട്ടയ വിതരണം സുഗമമാക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷ. ഉടമസ്ഥരില്ലാത്ത ഭൂമി സര്‍ക്കാരിലേക്കു മുതല്‍ കൂട്ടാമെന്ന 1968-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ചക്കിട്ടപ്പാറയിലെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയത്.