തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി വേണമെന്ന് ധനമന്ത്രി തോമസ് ഐസക്.
10,000 കോടിയുടെ റവന്യൂ വരുമാനം ശേഖരിക്കണമെന്നും മൂന്ന് രീതിയില്‍ തുക ശേഖരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ 2,600 കോടി കിട്ടുമെന്നും ശമ്പളം തരാനാകില്ലെങ്കില്‍ ലീവ് സറണ്ടര്‍ ചെയ്ത് പണം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
സംഭാവന നല്‍കുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെയും നിര്‍ബന്ധിക്കില്ലെന്നും പെന്‍ഷന്‍ സംഭാവന നല്‍കിയാല്‍ 1,500 കോടി സര്‍ക്കാരിന് കിട്ടുമെന്നും അടുത്ത മാസം വിദേശത്ത് നിന്ന് ധനസമാഹരണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.