തിരുവനന്തപുരം: ഇടുക്കിയിലെ മുഴുവന്‍ കയ്യേറ്റങ്ങളുടേയും പട്ടിക തയാറാക്കാന്‍ ലാന്റ് റവന്യു കമ്മീഷണര്‍ക്ക് റവന്യു മന്ത്രിയുടെ നിര്‍ദേശം.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ പ്രധാനമായും അന്വേഷിക്കാനും പട്ടിക തയ്യാറാക്കി ഒരു മാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കയ്യേറ്റത്തിന്റെ സ്വഭാവം, കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണം, കയ്യേറ്റത്തിന്റെ വ്യാപ്തി എന്നിവ കണക്കിലെടുത്താവണം റിപ്പോര്‍ട്ട് തയാറാക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മൂന്നാറിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ച് ലാന്റ് റവന്യു കമ്മീഷണര്‍ നിയമസഭ പരിസ്ഥിതി കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പട്ടയ ഭൂമിയില്‍ അടക്കം കയ്യേറ്റവും അനധികൃത നിര്‍മ്മാണവും നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇടുക്കിയിലെ കയ്യേറ്റങ്ങളുടെ വിശദമായ പട്ടിക തയ്യാറാക്കാന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ലാന്റ് റവന്യു കമ്മീഷണര്‍ക്കും റവന്യു സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയത്.