കിനാലൂരിലെ ഭൂമി കൊള്ള; റിപ്പോര്‍ട്ട് വൈകിപ്പിച്ചത് ജില്ലാഭരണകൂടമെന്ന്. . .

കോഴിക്കോട്: കിനാലൂരിലെ ഭൂമി കൊള്ളയില്‍ റിപ്പോര്‍ട്ട് വൈകിപ്പിച്ചത് ജില്ലാഭരണകൂടമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 29ന് റവന്യമന്ത്രി റിപ്പോര്‍ട്ട് തേടിയെങ്കിലും കളക്ടര്‍ ഇതുവരെയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നതു കൊണ്ടാണ് നടപടിക്രമത്തില്‍ താമസം നേരിടുന്നതെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് വിശദീകരണം നല്‍കിയിട്ടുണ്ട്, എന്നാല്‍ അനധികൃത ഖനനം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കാനോ പരിശോധന നടത്താനോ ജില്ലാ ഭരണകൂടം തയ്യാറാകാത്തതും പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Top