തിരുവനന്തപുരം: മൂന്നാറില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.
ഇതിനിടെ മൂന്നാറില്‍ റിസോര്‍ട്ടുടമ കയ്യേറിയത് സര്‍ക്കാര്‍ ഭൂമിയെന്ന് ഹൈക്കോടതി അറിയിച്ചു.
ലൗ ഡെയര്‍ റിസോര്‍ട്ടിന് 22 സെന്റില്‍ ഉടമസ്ഥ അവകാശമില്ലന്നും നഗരഹൃദയത്തിലുള്ള 22 സെന്റ് ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കോടതി നിര്‍ദേശം നല്‍കി.
റിസോര്‍ട്ടുടമ വി.വി.ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കയ്യേറ്റം ഒഴിപ്പിക്കാനുള്ള കലക്ടറുടെ ഉത്തരവും ഹൈക്കോടതി ശരിവച്ചു.