തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമെല്ലാം ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.
ഭു രഹിതര്‍ക്ക് ഭൂമി നല്‍കുന്നതില്‍ പ്രഥമ പരിഗണന നല്‍കും. ഉദ്യോഗസ്ഥര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധമുണ്ടായെന്ന് കരുതി കയ്യേറ്റമൊഴിപ്പിക്കലില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്മാറില്ല. കൈയേറ്റം ഒഴിപ്പിക്കലാണ് സര്‍ക്കാരിന്റെ നയം. മൂന്നാറില്‍ ശക്തമായ കയ്യേറ്റ ലോബിയും മാഫിയയുമുണ്ട്. ഇത് ഒഴിപ്പിക്കലാണ് ലക്ഷ്യം.
കൈയേറ്റം ഒഴിപ്പിക്കലിന് വ്യക്തികള്‍ പ്രശ്‌നമല്ല. വ്യക്തികളെപ്പറ്റി പറഞ്ഞ് ചര്‍ച്ച വഴിമാറ്റാന്‍ ഉദ്ദ്യേശമില്ല. ഹാരിസണ്‍ ഭുമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നിയമ നിര്‍മാണം പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.