തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി റവന്യൂ മന്ത്രി കെ രാജന്‍ രംഗത്ത്. വകുപ്പിലെ കാര്യങ്ങളെ കുറിച്ച് കൃത്യമായി ധാരണയുണ്ട്. ഇടപെടേണ്ട കാര്യമുള്ളപ്പോള്‍ ഇടപെടും. പ്രതിപക്ഷ നേതാവിന് വല്ല ആക്ഷേപമുണ്ടെങ്കില്‍ നേരിട്ട് സംശയം ദൂരീകരിക്കും. ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന പ്രക്രിയകളില്‍ ഇടപെടാറില്ല. അധികാരത്തെ കുറിച്ച് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഇതിന് എതിരെ പ്രതിപക്ഷ നേതാവും പ്രതികരിച്ചു. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നി നിലയിലാണ് അണ്ടര്‍ സെക്രട്ടറി വിവരം നല്‍കിയത്. മാധ്യമങ്ങള്‍ വഴിയാണ് വാര്‍ത്ത വന്നത്. അത് ചെയ്തതിന്റെ പേരില്‍ ആണ് ഒ ജി ശാലിനിക്ക് എതിരെ പ്രതികാര നടപടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എടുത്തത്.
അതിനാലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണോ വകുപ്പ് ഭരിക്കുന്നത് എന്ന ചോദ്യമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരംമുറിക്കലില്‍ വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇപ്പോഴും കസേരയില്‍ ഇരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.