മൂന്നാര്‍ : കുറിഞ്ഞി ഉദ്യാനമേഖലയിലെ സന്ദര്‍ശനം പൂര്‍ത്തിയായതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.
കുറിഞ്ഞി ഉദ്യാനമേഖലയില്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉണ്ടെന്ന് ബോധ്യപ്പെട്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം കൊട്ടക്കാമ്പൂരിലെ ജോയ്‌സ് ജോര്‍ജിന്റെ വിവാദ ഭൂമി ഉള്‍പ്പെടുന്ന പ്രദേശം സമിതി സന്ദര്‍ശിച്ചില്ല.
കുറിഞ്ഞി ഉദ്യാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
നിയമാനുസൃതമായ രേഖകളുള്ളവരെ കുടിയൊഴിപ്പിക്കില്ല. അര്‍ഹരെ കണ്ടെത്താന്‍ പരിശോധന ആവശ്യമാണ്. പരിശോധനകളുമായി നാട്ടുകാര്‍ സഹകരിക്കണമെന്നും, ഉദ്യാനസംരക്ഷണവും ജനങ്ങളുടെ ആശങ്ക അകറ്റലുമാണ് സന്ദര്‍ശന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.