തോമസ് ചാണ്ടിക്കെതിരേ റവന്യൂമന്ത്രി നടപടി ആവശ്യപ്പെട്ടെന്ന് കാനം രാജേന്ദ്രന്‍

kanam

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരേ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നടപടി ആവശ്യപ്പെട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമാനുസൃത നടപടിയുണ്ടാകുമെന്നും, ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കലാണുള്ളതെന്നും, പരിശോധിച്ച് നടപടിയെടുക്കുക തന്നെ ചെയ്യുമെന്നും കാനം വ്യക്തമാക്കി.

മാത്രമല്ല, തന്റെ ഓഫീസ് കേസ് മാറ്റിനല്‍കില്ലെന്ന എജിയുടെ വാദം തെറ്റെന്നും ഗവ. പ്ലീഡറെ മാറ്റണമെന്ന മാത്യു ടി.തോമസിന്റെ ആവശ്യം അംഗീകരിച്ചിരുന്നുവെന്നും കാനം പറഞ്ഞു.

Top