പാലക്കാട് : ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയ നാലുപേർ അറസ്റ്റിൽ. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണ് പിടിയിലായത്. പാലക്കാട് കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് എൻ ഉല്ലാസ്, താൽക്കാലിക ജീവനക്കാരി സുഖില, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്റ് പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരാണ് അറസ്റ്റിലായത്.
തൃപ്പലമുണ്ടയിലെ 12 ഏക്കർ സ്ഥലം അളന്നു നൽകുന്നതിന് അരലക്ഷം രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സ്ഥലമുടമ ഭഗീരഥൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഭൂമി അളക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഇന്നലെ ഇവരെ പിടികൂടുകയായിരുന്നു.