വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അടുത്തയാഴ്ച ബ്രിട്ടന്‍ സന്ദര്‍ശിക്കും.
ഉത്തരകൊറിയന്‍ ആണവഭീഷണി സംബന്ധിച്ച കാര്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് അദ്ദേഹം ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതെന്നാണ് വിവരം. 13, 14 തീയതികളിലാണ് അദ്ദേഹം ബ്രിട്ടന്‍ സന്ദര്‍ശിക്കുക. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാര്‍ക്ക് സെഡ്വില്‍ തുടങ്ങിയവരുമായി ടില്ലേഴ്‌സണ്‍ ചര്‍ച്ച നടത്തും.
ഉത്തരകൊറിയന്‍ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അമേരിക്ക ഉന്നയിച്ചിരുന്നു. വിവിധ തലങ്ങളില്‍ ഉത്തരകൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നുവരെ യുഎന്‍ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടിരുന്നു.