അരി കയറ്റുമതിയില്‍ 42ശതമാനത്തോളം വര്‍ധനവ്

അരി കയറ്റുമതിയില്‍ ഈ വര്‍ഷം 42ശതമാനത്തോളം വര്‍ധനവ്
രാജ്യത്ത് നിന്നുള്ള അരി കയറ്റുമതിയില്‍ ഈ വര്‍ഷം 42ശതമാനത്തോളം വര്‍ധനവ്. കഴിഞ്ഞവര്‍ഷം 99 ലക്ഷം ടണ്‍ അരിയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. ബംഗ്ലാദേശ്, നേപ്പാള്‍, സെനഗല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യയില്‍ നിന്ന് അരി കൂടുതലായി കയറ്റി അയയ്ക്കുന്നത്. ഇതിനു പുറമേ, ബസ്മതിയിനത്തില്‍പ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും അയയ്ക്കുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്‌ലാന്‍ഡില്‍ ഈ വര്‍ഷം തുടക്കത്തിലുണ്ടായ വരള്‍ച്ച നെല്‍കൃഷിയെ കാര്യമായി ബാധിച്ചതോടെ കയറ്റുമതി 65 ലക്ഷം ടണ്ണായി കുറഞ്ഞു. 20 വര്‍ഷത്തിനിടെ ഏറ്റവും കുറവ് ഈ വര്‍ഷമാണെന്നാണ് വിലയിരുത്തല്‍.

Top