തിരുവനന്തപുരം: സംസ്ഥാനത്ത് അരിയുടെയും മറ്റു അവശ്യ സാധനങ്ങളുടെയും വില വര്‍ധിച്ചത് സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. എം ഉമ്മറാണ് നോട്ടീസ് നല്‍കിയത്.
കേന്ദ്രത്തില്‍ നിന്നുള്ള അരിവിഹിതം കുറഞ്ഞതും അരി നല്‍കുന്ന സംസ്ഥാനങ്ങളിലെ കടുത്ത വരള്‍ച്ചയുമാണ് അരിവില വര്‍ധിക്കാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.