മുംബൈ: വനിതാ ട്വന്റി 20 ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ റിച്ച ഘോഷ്. ലോകകപ്പില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയാണ് താരം ചരിത്രത്തില്‍ ഇടം നേടിയത്.
ആദ്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് എന്ന നേട്ടമാണ് 16-കാരി ഈ ലോകകപ്പിലൂടെ സ്വന്തമാക്കുന്നത്.
ഫൈനലില്‍ താനിയ ഭാട്ടിയക്ക് പകരമാണ് റിച്ച ടീമിലിടം പിടിച്ചത്. 18 പന്തില്‍ രണ്ട് ബൗണ്ടറിയുള്‍പ്പെടെ 18 റണ്‍സെടുത്താണ് താരം മടങ്ങിയത്.