മുംബൈ: വിരാട് കോഹ്ലി ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് തന്നെ ഞെട്ടിച്ചെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്താനും ചില റെക്കോര്‍ഡുകള്‍ തകര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാകും കോഹ്ലി ഈ തീരുമാനമെടുത്തതെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
കോഹ്ലിയുടെ നേതൃത്വപാടവത്തെയും പോണ്ടിങ് പ്രശംസിച്ചു, അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ മുമ്പത്തേക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ വിദേശത്ത് ജയിച്ചുകൊണ്ട് വിദേശ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം പറഞ്ഞു.
”അദ്ദേഹത്തിന് ഇപ്പോള്‍ 33 വയസ്സായി, കുറച്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും, എനിക്ക് ഉറപ്പുണ്ട്, മാത്രമല്ല വളരെ ദൂരയല്ലാതെ തകര്‍ക്കാന്‍ കഴിയുന്ന ചില റെക്കോര്‍ഡുകള്‍ തകര്‍ക്കാനും സാധ്യതയുണ്ട്.”പോണ്ടിങ് പറഞ്ഞു.
കോഹ്ലിയുടെ കീഴിലുള്ള ഇന്ത്യന്‍ ടീമിന്റെ ശ്രമങ്ങളെ ഇതിഹാസ താരം പ്രശംസിച്ചു, തന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലുള്ള ഓസ്‌ട്രേലിയയുടെ പ്രകടനത്തേക്കാള്‍ അത് അമ്പരപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റനെന്ന നിലയിലുള്ള ടെസ്റ്റ് റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍, താന്‍ നേടിയ നേട്ടങ്ങളില്‍ കോഹ്ലിക്ക് അഭിമാനിക്കാന്‍ കഴിയുമെന്ന് പോണ്ടിങ് പറഞ്ഞു.