restrictions on money withdrawals may continue beyond dec 30

ന്യൂഡല്‍ഹി: രാജ്യത്ത് പണം പിന്‍വലിക്കുന്നതിന് ബാങ്കുകളിലും എടിഎമ്മുകളിലുമുള്ള നിയന്ത്രണം ഈമാസം 30ന് ശേഷവും തുടരുമെന്ന് റിപ്പോര്‍ട്ട്.

ആവശ്യമായത്രയും നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐക്കു സാധിച്ചിട്ടില്ല. നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം വന്നപ്പോള്‍ 50 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത്. എന്നാല്‍ കാലാവധി അവസാനിക്കാറായിട്ടും ബാങ്കുകളിലെ നോട്ടുപ്രതിസന്ധിക്ക് അയവുണ്ടായിട്ടില്ല.

നിലവില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ പോലും ചില ബാങ്കുകള്‍ക്കു നല്‍കാനാകുന്നില്ല. ആവശ്യമായ പണം ലഭിക്കാത്തതാണ് ഇതിനുകാരണം.

ബാങ്കുകള്‍ക്ക് ആവശ്യമായത്രയും പണം ലഭ്യമാക്കാതെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന് എസ്ബിഐ ചെയര്‍പഴ്‌സന്‍ അരുന്ധതി ഭട്ടാചാര്യ നേരത്തെ സൂചന നല്‍കിയിരുന്നു.

നോട്ട് അസാധുവാക്കലിനു പിന്നാലെ ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആക്കിയും എടിഎം പിന്‍വലിക്കല്‍ 2,500 രൂപയുമായി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. എന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്ന് സര്‍ക്കാരും ആര്‍ബിഐയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

×

Top