വിവരാവകാശ നിയമഭേദഗതി; കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിവരാവകാശ നിയമഭേദഗതിക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തെ എല്ലാ ഇന്ത്യക്കാരും എതിര്‍ക്കണമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

വിവരാവകാശ നിയമത്തില്‍ കൊണ്ടുവരാനിരിക്കുന്ന മാറ്റങ്ങള്‍ നിയമത്തെ ഉപയോഗശൂന്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അതേസമയം സത്യത്തെ മൂടിവെയ്ക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിലുള്ളവരെ ജനങ്ങള്‍ ചോദ്യം ചെയ്യരുതെന്നതാണു ബിജെപിയുടെ നയം. വിവരാവകാശ നിയമത്തെ ഉപയോഗ ശൂന്യമാക്കുന്ന തീരുമാനങ്ങളെ എല്ലാവരും എതിര്‍ക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top