right to information act statement about thomas issac

Thomas-Issac

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അനാവശ്യമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണ്. ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കാത്തവയാണ് പുറത്തുവിടാന്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മന്ത്രിസഭാ തിരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ജനങ്ങള്‍ക്ക് ലഭ്യമാക്കില്ലെന്ന നിലപാടില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി.

നോട്ട് റദ്ദാക്കലിന്റെ പാപക്കറ കളയാനുള്ള കുമ്പസാരമാണ് ബജറ്റ് അവതരണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. രാജ്യം നേരിട്ട പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തിനും ആ അവകാശം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത്. ഗ്രാമീണ തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.

Top