ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രംഗത്ത്.
പാക്ക് മാധ്യമങ്ങള്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് റിജ്ജു ചൂണ്ടിക്കാട്ടി.
കുല്‍ഭൂഷന്‍ യാദവിനെ ബന്ധുക്കള്‍ സന്ദര്‍ശിക്കുന്ന സമയത്ത് അത് ചിത്രീകരിച്ച പാക്ക് മാധ്യമങ്ങളുടെ നടപടി തെറ്റായിപ്പോയെന്നും, ഇന്ത്യന്‍ മാധ്യമങ്ങളോട് മത്സരിക്കാന്‍ പാക്ക് മാധ്യമങ്ങള്‍ക്കാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
പലപ്പോഴും കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്ക് മാധ്യമപ്രവര്‍ത്തകര്‍ മോശമായാണ് പെരുമാറിയതെന്നും, സന്ദര്‍ശന വേളയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടെങ്കില്‍ അതൊക്കെ നേരത്തെ അറിയിക്കേണ്ടതായിരുന്നുവെന്നും റിജ്ജു പറഞ്ഞു.