ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വോയിസ് കോളുകള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആപ്ലിക്കേഷനുമായി ‘റിങ്കോ’ രംഗത്ത്. മിനിറ്റിന് 19 പൈസ നിരക്കില്‍ രാജ്യമെമ്പാടും വിളിക്കാമെന്ന പ്രത്യേകതയാണ് ആപ്‌സ് മുന്നോട്ടുവയ്ക്കുന്നത്. മറ്റ് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളില്‍നിന്നും 90 ശതമാനം കുറവ് നിരക്കാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും റിങ്കോ വ്യക്തമാക്കുന്നു.
മൊബൈല്‍ ഓപ്പറേറ്റേഴ്‌സിന്റെ നെറ്റുവര്‍ക്കുകള്‍ മുഖേനയാണ് വോയിസ് കോളിങ്ങിനുള്ള മാര്‍ഗം റിങ്കോ സാധ്യമാക്കുന്നത്. ടെലികോം കമ്പനികളില്‍നിന്നും മിനിട്ടുകള്‍ വന്‍ തോതില്‍ ഒരുമിച്ച് വാങ്ങിയശേഷമാണ് റിങ്കോയുടെ പ്രവര്‍ത്തനം. ലോക്കല്‍ കോളുകള്‍ മാത്രമല്ല, എസ്.ടി.ഡി കോളുകള്‍ പോലും കുറഞ്ഞ നിരക്കില്‍ മുന്നോട്ടുവയ്ക്കുകയാണ് ആപ്‌സ് ചെയ്യുന്നതെന്നും റിങ്കോയുടെ സ്ഥാപകന്‍ ഭാവിന്‍ തുരാഖിയ വ്യക്തമാക്കുന്നു.
റിങ്കോ ഉപയോഗിച്ച് മൊബൈലുകളിലേക്കും ലാന്‍ഡ് ലൈനുകളിലേക്കും ഒരുപോലെ കോള്‍ വിളിക്കാം. കോളുകളുടെ വ്യക്തതയില്‍ യാതൊരു സംശയത്തിനും അടിസ്ഥാനമില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ജനുവരിയില്‍ ആരംഭിച്ച റിങ്കോയുടെ പ്രവര്‍ത്തനം ഇതിനോടകം നൂറോളം കമ്പനികളില്‍ ലഭ്യമാണ്.