Rio de Janeiro, the ‘Marvellous City’, gets Unesco world heritage status

റിയോ ഡി ഷാനെയ്‌റോ: ബ്രസീലിലെ റിയോ ഡി ഷാനെയ്‌റോ ലോക പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. ചൊവ്വാഴ്ചയാണ് യുനെസ്‌കോ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

പ്രകൃതിദത്തവും മനുഷ്യ നിര്‍മ്മിതവുമായ മനോഹാരിതകളുടെ അസാധാരണമായ കൂടിച്ചേരലുകളാണ് റിയോ നഗരത്തെ വ്യത്യസ്തമാക്കുന്നതെന്നും ഇതാണ് നഗരത്തിനു ലോകപൈതൃക പട്ടികയില്‍ ഇടം നേടുന്നതിനു സഹായകമായതെന്നും യുനെസ്‌കോ ചൂണ്ടിക്കാട്ടി.

2014ലെ ഫുട്‌ബോള്‍ ലോകകപ്പും ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ഒളിംപിക്‌സും റിയോയുടെ ടൂറിസം മേഖലക്കു വന്‍മുന്നേറ്റമായിരുന്നു സമ്മാനിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നഗരം ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചത്.

ഗ്രാനൈറ്റ് കുന്നുകളും മനോഹരമായ ബീച്ചുകളും മഴക്കാടുകളുമാണ് റിയോയ്ക്ക് ഈ പട്ടികയില്‍ ഇടം സമ്മാനിച്ചത്. ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമര്‍ പ്രതിമയ്ക്കു സമീപം നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.

Top