തിരുവനന്തപുരം: ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ തന്റെ പരിശീലകന്‍ നിഷാദ് കുമാറിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ റിയോ ഒളിംപിക്‌സില്‍ മത്സരിക്കാനില്ലെന്ന് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി.
പ്രകടനത്തിന് പരിശീലകന്റെ സാന്നിധ്യം അനിവാര്യമാണെന്നും രഞ്ജിത്ത് മഹേശ്വരി പറഞ്ഞു. ബന്ധപ്പെട്ടവര്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ തന്റെ തീരുമാനത്തിനും മാറ്റമില്ലെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു.
കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകള്‍ക്ക് പരിശീലകനില്ലാതെ പോയപ്പോള്‍ തന്റെ പ്രകടനം മോശമായിരുന്നു. മറ്റു പരിശീലകരെ കൊണ്ടുപോകുന്നുണ്ട്. അക്കൂട്ടത്തില്‍ എന്റെ പരിശീലകനെയും വിടണമെന്ന് രഞ്ജിത് മഹേശ്വരി പറഞ്ഞു. ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായാണ് രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജംപില്‍ റിയോ ഒളിമ്പിക്‌സ് യോഗ്യത നേടിയത്.