റിയോ ഡി ജെനെയ്‌റോ: റിയോ ഒളിമ്പിക് ടെന്നീസില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. പുരുഷ-വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി.
ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സാനിയ മിര്‍സ-പ്രാര്‍ഥന തോംബാര്‍ സഖ്യം ചൈനയുടെ ഷൂവായി പെങ്ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്, സ്‌കോര്‍: 67, 75, 57.
ആദ്യ സെറ്റ് ട്രൈബ്രേക്കറില്‍ ചൈനീസ് സഖ്യം നേടിയെങ്കിലും രണ്ടാം സെറ്റില്‍ സാനിയ-പ്രാര്‍ഥന സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി.
എന്നാല്‍ മൂന്നാം സെറ്റ് വ്യക്തമായ ലീഡോടെ 57 ന് നേടി ഷുവായി പെങ്ഷുവായി സാങ് സഖ്യം രണ്ടാം റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചു.
നേരത്തെ ഇന്ത്യയുടെ ലിയാണ്ടര്‍ പേയ്‌സ്‌രോഹന്‍ ബെപ്പണ്ണ സഖ്യം പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ടമാര്‍സിന്‍ മറ്റകോവ്‌സ്‌ക്കി സഖ്യത്തോട് നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായിരുന്നു.
സ്‌കോര്‍: 46, 67. ഇനി മികിസഡ് ഡബിള്‍സില്‍ ബൊപ്പണ്ണസാനിയ സഖ്യത്തില്‍ മാത്രമാണ് ടെന്നീസില്‍ ഇന്ത്യന്‍ പ്രതീക്ഷ.