റിയോഡി ജനീറോ: റിയോയില്‍ രണ്ടാം ദിവസവും ഇന്ത്യക്ക് നിരാശയുടേതായിരുന്നു. പ്രതീക്ഷയോടെ മത്സരത്തിനറങ്ങിയ പ്രമുഖ താരങ്ങളെല്ലാം തോല്‍വിയോടെ കളം വിട്ടു. ആശ്വാസമായത് ജിംനാസ്റ്റിക്‌സ് താരം ദിപാ കര്‍മാക്കറുടെ ഫൈനല്‍ പ്രവേശനവും വനിതാ ഹോക്കി ടീം ആദ്യ മത്സരത്തില്‍ നേടിയ സമനിലയും മാത്രം.
ആദ്യ ഒളിംപിക്‌സിനിറങ്ങിയ ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദിപ ഫൈനലിലേക്ക് യോഗ്യത നേടതിയത്. ആദ്യ എട്ട് സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ പ്രവേശനം ലഭിക്കുക. ഈ മാസം 14 നാണ് ഫൈനല്‍.
അമ്പെയ്ത്തില്‍ വനിതാ വിഭാഗം ടീമിനത്തില്‍ നിന്ന് ഇന്ത്യ പുറത്തായി. ക്വാര്‍ട്ടറില്‍ റഷ്യയോടാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി.
നീണ്ട 36 വര്‍ഷത്തിന് ശേഷം ഒളിംപിക് ഹോക്കി മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ വനിതാ ടീമിന് ഉജ്ജ്വല തുടക്കമാണ് ലഭിച്ചത്. സമനിലയോടെ ആദ്യ മത്സരത്തില്‍ സമനില പിടിച്ചെടുത്ത ഇന്ത്യന്‍ വനിതകള്‍ രണ്ടാം ദിനം രാജ്യത്തിന്റെ അഭിമാനമായിമാറി. ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ വിജയത്തോളം പോന്ന സമനില സ്വന്തമാക്കിയത്. തോല്‍വികള്‍ തുടര്‍ക്കഥയായ ഇന്ത്യയ്ക്ക് മെഡലോളം പോകുന്ന ആശ്വാസമായിരുന്നു വനിതാ ഹോക്കി സമ്മാനിച്ചത്.
റിയോയിലെ മൂന്നാം ദിനത്തില്‍ വന്‍ പ്രതീക്ഷകളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിനങ്ങളിലും മെഡല്‍ ലഭിക്കാതെ പോയ ഇന്ത്യക്ക് ഷൂട്ടിങ്ങിലും, അമ്പെയ്ത്തിലും വ്യക്തിഗത ഇനങ്ങളിലായി ഇന്ന് മത്സരങ്ങളുണ്ട്.
റിയോ ഒളിംപിക്‌സിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്ന് സ്വര്‍ണ്ണവും രണ്ട് വെളളിയും മൂന്ന് വെങ്കലവുമായി ചൈന മുന്നിട്ട് നില്‍ക്കുന്നു. തൊട്ടുപിന്നിലായ മൂന്ന് സ്വര്‍ണ്ണവും രണ്ട് വെങ്കലവും നേടി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും, മൂന്നാമതായി ഇറ്റലിയുമാണ്.