റിയോ ഡീ ജെനീറോ: അമ്പെയ്ത്തിലൂടെ റിയോ ഒളിമ്പിക്‌സില്‍ ആദ്യ ലോകറെക്കോര്‍ഡ് പിറന്നു. ദക്ഷിണ കൊറിയയാണ് റിയോയില്‍ ലോകറെക്കോര്‍ഡ് എയ്തുവീഴിത്തിയത്.
കൊറിയയുടെ 24 കാരനായ കിം വു ജിന്‍ ആണ് അമ്പെയ്ത്തില്‍ താരങ്ങള്‍ക്കുള്ള റാങ്കിംഗ് റൗണ്ടില്‍ ലോകറെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചത്.
ലോകചാമ്പ്യന്‍ കൂടിയായ കിം വുന്‍ 72 ല്‍ 70 എണ്ണവും ലക്ഷ്യസ്ഥാനത്ത് കൊള്ളിച്ച് 700 പോയിന്റെ നേടിയാണ് ലോകറെക്കോര്‍ഡ് സൃഷ്ടിച്ചത്.
2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ സ്വന്തം നാട്ടുകാരനായ ഇം ഡോംഗ് ഹുയന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് കിം തകര്‍ത്തത്. അന്ന് 699 പോയിന്റായിരുന്നു ഇം ഡോംഗ് നേടിയത്.