Rio Olympics , stars received the khnel rekna

ന്യൂഡല്‍ഹി: റിയോയിലെ അഭിമാനതാരങ്ങള്‍ക്ക് രാജ്യത്തിന്റെ ആദരം. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ പി.വി. സിന്ധുവും സാക്ഷി മാലിക്കും മികച്ച പ്രകടനം കാഴ്ചവച്ച ദിപ കര്‍മാര്‍ക്കറും ജിത്തു റായിയും പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ വിതരണം ചെയ്തു. അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡുകളും ചടങ്ങില്‍ രാഷ്ട്രപതി വിതരണം ചെയ്തു.

വിരാട് കോഹ്‌ലിയുടെ പരിശീലകന്‍ രാജ് കുമാര്‍ ശര്‍മ, മഹാവീര്‍ സിംഗ് (ഗുസ്തി), എസ്. പ്രദീപ് കുമാര്‍ (നീന്തല്‍), ബിശേശ്വര്‍ നന്ദി, സാഗര്‍ മാല്‍ ദയാല്‍ (ബോക്‌സിംഗ്), നാഗപുരി രമേശ് എന്നിവര്‍ ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

രജത് ചൗഹാന്‍ (അമ്പെയ്ത്ത്), ലളിത ബാബര്‍ (അത്‌ലറ്റിക്‌സ്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്), ശിവ ഥാപ്പ (ബോക്‌സിംഗ്), അജിങ്ക്യ രഹാനെ (ക്രിക്കറ്റ്), സുബ്രത പോള്‍ (ഫുട്‌ബോള്‍), റാണി (ഹോക്കി), വി.ആര്‍. രഘുനാഥ് (ഹോക്കി), ഗുര്‍പ്രീത് സിംഗ് (ഷൂട്ടിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്), സൗമ്യജിത് ഘോഷ് (ടേബിള്‍ ടെന്നിസ്), വിനേഷ് (ഗുസ്തി), അമിത് കുമാര്‍ (ഗുസ്തി), സന്ദീപ് സിംഗ് മന്‍ (പാരാ അത്‌ലറ്റിക്‌സ്) വീരേന്ദര്‍ സിംഗ് (ഗുസ്തി) എന്നിവരാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായവര്‍.

സതി ഗീത (അത്‌ലറ്റിക്‌സ്), സില്‍വാനസ് ദംഗ് ദംഗ് (ഹോക്കി), രാജേന്ദ്ര പ്രഹ്ലാദ് ഷേല്‍കെ (തുഴച്ചില്‍) എന്നിവര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി.

Top