റിയോ ഡി ജനീറോ: 100 മീറ്ററില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു കൊണ്ട് റിയോ ഒളിമ്പിക്‌സിലും ജമൈക്കയുടെ ഉസൈന്‍ പോള്‍ട്ട് സ്വര്‍ണം നേടി.
9.81 സെക്കന്‍ഡിലായിരുന്നു ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടം. 9.89 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ വെള്ളി മെഡല്‍ നേടി. 9.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കാനഡയുടെ ആന്‍ഡ്രേ ഡേ ഗ്രേസ് വെങ്കല മെഡല്‍ നേടി.
തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്‌സിലാണ് ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടുന്നത്. സ്വര്‍ണ നേട്ടം ജമൈക്കയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു.