ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിനുള്ള 4X400 മീറ്റര്‍ ഇന്ത്യന്‍ വനിതാ റിലേ ടീമിനെ പ്രഖ്യാപിച്ചു.
മൂന്ന് മലയാളികള്‍ ടീമില്‍ ഇടം നേടി. അനില്‍ഡ തോമസ്, ടിന്റു ലൂക്ക , ജിസ്ന മാത്യു എന്നിവരാണ് ടീമിലിടം പിടിച്ച മലയാളികള്‍.
എം ആര് പുവമ്മ,നിര്‍മല ഷിയോറാന്,അശ്വിനി അകുഞ്ചി,ദേബശ്രീ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.
മലയാളി താരമായ അനു രാഘവനെ ടീമില്‍ നിന്ന് ഒഴിവാക്കി.