മണിപ്പൂര്‍ കലാപം; വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് സുപ്രീം കോടതി വിഷയം പരിഗണിക്കും. നേരത്തെ മണിപ്പൂര്‍ വിഷയം പരിഗണിക്കവെ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ച മാറ്റി. ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്താനിരുന്നത്. മെയ് 29 നും ജൂണ്‍ 1 നും ഇടയില്‍ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഐ റ്റി എല്‍ എഫ് നേതാക്കള്‍ ഷായെ കണ്ടിരുന്നു.

അതിനിടെ അപ്രതീക്ഷിതമായി ബി ജെ പി സര്‍ക്കാരിനുള്ള പിന്തുണ കുക്കി പീപ്പിള്‍സ് അലയന്‍സ് ഇന്നലെ പിന്‍വലിച്ചിരുന്നു. എന്‍ ഡി എ സഖ്യത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. രണ്ട് എം എല്‍ എ മാരാണ് പാര്‍ട്ടിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ കുക്കി പീപ്പിള്‍സ് അലയന്‍സിന്റെ പിന്തുണ പിന്‍വലിക്കല്‍ നിലവില്‍ സര്‍ക്കാരിന് ഭീഷണിയല്ല.

Top