തിരുവനന്തപുരം: സംസ്ഥാനത്ത് വമ്പന്‍ കുതിപ്പില്‍ സ്വര്‍ണവില. ഒറ്റയടിക്ക് സ്വര്‍ണവില 680 രൂപ വര്‍ധിച്ചു. ഇന്നലെ 240 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ രണ്ട ദിവസംകൊണ്ട് മാത്രം വര്‍ദ്ധിച്ചത് 920 രൂപയാണ്. ഇതോടെ സ്വര്‍ണവില വീണ്ടും 47000 ത്തിലേക്കെത്തി. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടില്ല. എന്നാല്‍ മാര്‍ച്ച് ആദ്യം ദിനം തന്നെ സ്വര്‍ണവില കുതിക്കുകയായിരുന്നു. വിവാഹ സീസണ് ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണവില വര്‍ദ്ധനവുണ്ടാക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 30 രൂപയും ഇന്ന് 65 രൂപയും ഉയര്‍ന്നു. വിപണി വില 5875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4875 രൂപയാണ്.
വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ വിപണി വില 77 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.