ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പന്ത്; വീണ്ടും തന്റെ അഭ്യാസ പ്രകടനങ്ങള്‍ പുറത്തെടുത്തു

ന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫിറ്റ്‌നസ് ഉള്ള താരങ്ങളില്‍ ഒരാളാണ് ഋഷഭ് പന്ത്. താരത്തിന്റെ കളിക്കിടെയുള്ള തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ അത് തെളിയിക്കപ്പെടാറുമുണ്ട്. നേരത്തെ ഓസീസിനെതിരെ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെ അക്രോബാറ്റിക്ക് കിക്ക് അപ്പ് മൂവിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന പന്ത്, ഇപ്പോളിതാ ഓസീസിനെതിരായ അഞ്ചാം ഏകദിന മത്സരത്തിനിടെ വീണ്ടും തന്റെ അഭ്യാസ പ്രകടനങ്ങള്‍ പുറത്തെടുത്തിരിക്കുയാണ്.

https://www.facebook.com/IndianCricketTeam/videos/313707562664219/

അഞ്ചാം ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ നാല്‍പ്പത്തിയെട്ടാം ഓവറില്‍ പന്ത് പിടിക്കാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ പന്ത് തകര്‍പ്പന്‍ കിക്ക് അപ്പ് മൂവിലൂടെ ചാടിയെഴുന്നേല്‍ക്കുകയായിരുന്നു. ഡബ്ല്യൂ ഡബ്ല്യൂ ഇ സൂപ്പര്‍ താരം ഷോണ്‍ മൈക്കിള്‍സിനെ അനുകരിക്കും വിധമുള്ള പന്തിന്റെ കിക്കപ്പ് മൂവ് ആരാധകരേയും വലിയ ആവേശത്തിലാഴ്ത്തി. താരം മത്സരത്തിനിടെ കാഴ്ച വെച്ച അക്രോബാറ്റിക്ക് നീക്കം സമൂഹ മാധ്യമങ്ങളിലും ഇപ്പോള്‍ വൈറലാണ്.

Top